—————
കോവിഡ് പ്രതിരോധ, ചികിത്സാ മേഖലകളില്‍ സേവമനുഷ്ഠിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് വാഴൂർ ഗ്രാമപഞ്ചായത്തിൻ്റെ ആദരം. വാഴൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ മുതല്‍ ആശാ പ്രവര്‍ത്തകര്‍ വരെയുള്ള 52 ആരോഗ്യ പ്രവർത്തകരെ ഗ്രാമപഞ്ചായത്ത് ഓണക്കോടി നൽകി ആദരിച്ചു.
സ്ത്രീകൾക്ക് സെറ്റ് സാരിയും പുരുഷന്മാർക്ക് കസവുമുണ്ടും ആണ് ഓണക്കോടിയായി നൽകിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വിപി റെജി ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്‍റ് സിന്ധു ചന്ദ്രൻ, സ്ഥിരം സമിതി അധ്യക്ഷൻമാർ, പഞ്ചായത്തംഗങ്ങൾ, മെഡിക്കൽ ഓഫീസർ ഡോ. എം. എസ്. സ്മിത, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഗീത മേരി മാമൻ തുടങ്ങിയവർ പങ്കെടുത്തു.