പെരിന്തല്‍മണ്ണ ചേലാമലയിലെ അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി മലപ്പുറം കേന്ദ്രം നജീബ് കാന്തപുരം എം.എല്‍.എ സന്ദര്‍ശനം നടത്തി. കേന്ദ്രത്തിന്റെ സമഗ്ര പുരോഗതിക്കായി കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും രാജ്യത്തെ മികച്ച വിദ്യാഭ്യാസ കേന്ദ്രമായി അലിഗഢിനെ മാറ്റുമെന്നും എം.എല്‍.എ പറഞ്ഞു.
ക്യാമ്പസില്‍ നിര്‍മാണം നടക്കുന്ന രാമഞ്ചാടി അലിഗഢ് കുടിവെള്ള പദ്ധതി പ്രദേശവും എം.എല്‍.എ സന്ദര്‍ശിച്ച് പുരോഗതി വിലയിരുത്തി. കൂടുതല്‍ കോഴ്സുകള്‍ അനുവദിക്കുന്നതിനും കൂടുതല്‍ കെട്ടിടമുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കും.
സെന്ററിന്റെ പുരോഗതിക്കായുള്ള കൂട്ടായ ശ്രമത്തില്‍ ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍ എന്നിവരുടെ സഹകരണം ഉറപ്പാക്കും.
സെന്ററിലേക്കുള്ള റോഡ് വികസനവും കുടിവെള്ള വിതരണവും ഉള്‍പ്പെടെയുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട് വകുപ്പ് മന്ത്രിമാരുമായും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായും ചര്‍ച്ച നടത്തുമെന്നും എം.എല്‍.എ പറഞ്ഞു.
കേന്ദ്രം ഡയറക്ടര്‍ ഡോ. കെ.പി ഫൈസല്‍, അസിസ്റ്റന്റ് പ്രഫസര്‍മാരായ ഡോ. നജ്മുദ്ദീന്, ഡോ. മുഹമ്മദ് ബഷീര്‍, ഡോ. അബ്ദുല്‍ ബാസിത്ത്, ഡോ. മുഹമ്മദ് യാഷിക്ക്, സെക്ഷന്‍ ഓഫീസര്‍ മുഹമ്മദ് ഫൈസല്‍ അമീന്, ജൂനിയര്‍ എഞ്ചിനീയര്‍ ജുനൈദ് ഖാസിം, കെ.ടി മുഹമ്മദ് അഫ്സല്, കെ.മുഹമ്മദ് ശരീഫ് എന്നിവരും സന്ദര്‍ശനത്തില്‍ പങ്കെടുത്തു.