അനുഭവവേദ്യ ടൂറിസത്തിൽ കൃഷിയുമായി ബന്ധപ്പെട്ട വിനോദ സഞ്ചാര മേഖലയ്ക്കുള്ള സാധ്യത പരിഗണിച്ച് ഫാം ടൂറിസവും ഹോം സ്റ്റെഡ് ഫാമിങ്ങും പ്രോത്സാഹിപ്പിക്കാൻ ഉത്തരവാദിത്ത ടൂറിസം മിഷൻ പ്രത്യേക പദ്ധതി നടപ്പാക്കുന്നു. ഒരു തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിൽ കുറഞ്ഞത് ഒരു ഫാം ടൂറിസം യൂനിറ്റും 50 ഹോംസ്റ്റഡ് ഫാമുകളും എന്നതാണ് ലക്ഷ്യം. പദ്ധതി ഒരേ സമയം ടൂറിസ്റ്റുകൾക്ക് ആസ്വാദ്യകരവും കർഷകർക്ക് വരുമാനദായകവുമാകും. പദ്ധതിയുടെ ഒന്നാം ഘട്ടം 2023 മാർച്ച് 31 നകം കുറഞ്ഞത് 500 ഫാം ടൂറിസം യൂണിറ്റുകളും 5000 ഹോം സ്റ്റെഡ് ഫാം യൂണിറ്റുകളും സജ്ജമാക്കി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർക്കായി പ്രത്യേക പരിശീലനം നൽകുന്നു. സെപ്റ്റംബറിൽ നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ആഗസ്റ്റ് 31ന് വൈകീട്ട് അഞ്ചിനകം ഉത്തരവാദിത്ത ടൂറിസം മിഷന്റെ വെബ്‌സൈറ്റായ https://www.keralatourism.org/responsible-tourism/ ലൂടെ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 9847398283