ചമ്പക്കുളം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ പനവേലി പാലത്തിന്റെ പടിഞ്ഞാറുവശം മുതൽ മേരിക്വീൻ ചർച്ചിന്റെ അതിർത്തി വരെയുള്ള പ്രദേശം. ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് 2, 4, 5, 6, 18 വാർഡുകൾ, മുതുകുളം ഗ്രാമപഞ്ചായത്ത് വാർഡ് 15, തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് വാർഡ് 20 ൽ പടിഞ്ഞാറ് – തുമ്പേചിറ വിപണി ഭാഗം, വടക്ക്- തുമ്പേച്ചിറ ജംഗ്ഷന്, കിഴക്ക്- മണവേലി അംഗൻവാടി ഭാഗം, തെക്ക് -അംഗൻവാടി തെക്ക് ഭാഗം, വാർഡ് 12 ൽ വടക്ക് -ഐ എ ഡി പി, തെക്ക് -കൊല്ലംപറമ്പ് ശാഖ, പടിഞ്ഞാറ് ചാക്കര, കിഴക്ക് -തകിടിവെളി എന്നീ പ്രദേശങ്ങൾ മൈക്രോ കണ്ടൈൻമെൻറ് സോണുകൾ ആയി പ്രഖ്യാപിച്ചു.
കണ്ടെയ്ൻമെന്റ് സോണിൽനിന്ന് ഒഴിവാക്കിയ പ്രദേശം
ആലപ്പുഴ നഗരസഭ വാർഡ് 2, തുറവൂർ ഗ്രാമപഞ്ചായത്ത് 7, 11 വാർഡുകൾ, കോടംതുരുത്ത് വാർഡ് 5 എന്നിവ കണ്ടൈൻമെൻറ് സോണിൽ നിന്ന് ഒഴിവാക്കി.