അസാദി കാ അമൃത് മഹോത്സവ് സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷീക വേളയിൽ,
മൺസൂൺ മുന്നൊരുക്കത്തിന്റെ ഭാഗമായി എറണാകുളം ജില്ലയിൽ ക്യാംപ് ചെയ്യുന്ന ദേശീയ ദുരന്ത നിവാരണ സേന അംഗങ്ങൾ തൃക്കാക്കര പി എച് സി , കോമ്പൗണ്ട് ശുചീകരണം നടത്തുകയും ഫലവൃക്ഷ തൈകൾ നടുകയും ചെയ്തു.
തൃക്കാക്കര പി എച് സി യിലെ ഡോക്ടർ മാർ,നഴ്സിങ് സ്റ്റാഫ്,വില്ലേജ് അധികൃതർ എന്നിവർ ചേർന്ന് വൃക്ഷതൈകൾ നട്ട് പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ദേശീയ ദുരന്ത നിവാരണ സേന ഇൻസ്‌പെക്ടർ വിവേക് ശ്രീവാസ്തവിന്റെ നേതൃത്വത്തിൽ ഉള്ള 24 അംഗ ടീം ആണ് ശുചീകരണത്തിന് നേതൃത്വം നൽകിയത്.