എറണാകുളം : കോവിഡ് വാക്‌സിനേഷൻ വഴി പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കി ജില്ലയിലെ എട്ട് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ. മാറാടി, കീരമ്പാറ,മൂക്കന്നൂർ, പാലക്കുഴ,രാമമംഗലം, തിരുമാറാടി,വാളകം, വരപ്പെട്ടി പഞ്ചായത്തുകളിൽ ആണ് 18 വയസിനു മുകളിൽ പ്രായമുള്ള അർഹരായ എല്ലാവർക്കും ആദ്യ ഡോസ് വാക്‌സിൻ നൽകിയത്.
കൃത്യമായ ഏകോപന പ്രവർത്തനങ്ങൾ വഴിയും വാർഡ് തല പ്രവർത്തനങ്ങൾ വഴിയുമാണ് ജില്ലയിലെ വാക്‌സിനേഷൻ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നത്. അർഹരായ ആളുകളുടെ പട്ടിക തയ്യാറാക്കി വാക്‌സിൻ ലഭ്യമല്ലാത്തവർക്ക് ആശ പ്രവർത്തകരുടെയും ജന പ്രതിനിധികളുടെയും ആരോഗ്യ പ്രവർത്തകരുടെയും സഹകരണത്തോടെ വാക്‌സിനേഷൻ ലഭ്യമാക്കി.
ജില്ലയിലെ 18 വയസിനു മുകളിലുള്ള 81% പേർക്കാണ് നിലവിൽ വാക്‌സിൻ നൽകിയിട്ടുള്ളത്. വാക്‌സിൻ ലഭ്യത അനുസരിച്ചു എല്ലാവർക്കും ആദ്യ ഡോസ് വാക്‌സിൻ ലഭിച്ചെന്ന് ഉറപ്പാക്കാൻ ഉള്ള ശ്രമത്തിൽ ആണ് ജില്ലാ ഭരണകൂടവും ആരോഗ്യ പ്രവർത്തകരും ജന പ്രതിനിധികളും