മലമ്പുഴ ഗ്രാമ പഞ്ചായത്ത്, കുടുംബശ്രീ ജില്ലാ മിഷന്‍, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടപ്പാക്കുന്ന പി.കെ. കാളന്‍ പദ്ധതിയില്‍ ഉപജീവന പരിപാടിയുടെ ഭാഗമായി ഗുണഭോക്താക്കള്‍ക്ക് ആടും കൂടും വിതരണം ചെയ്തു. 31 ഗുണഭോക്താക്കളില്‍ ആദ്യഘട്ടമായി 11 പേര്‍ക്കാണ് ആടും കൂടും വിതരണം ചെയ്തത്. മലമ്പുഴ പഞ്ചായത്തില്‍ ഒറ്റപ്പെട്ടുകിടക്കുന്ന പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്കായി ആവിഷ്‌കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് പി.കെ. കാളന്‍ കുടുംബക്ഷേമ പദ്ധതി. 73 കുടുംബങ്ങളാണ് പദ്ധതി ഗുണഭോക്താക്കളായിട്ടുള്ളത്.
പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ സാന്ത്വനം വളണ്ടിയര്‍മാര്‍ മുഖേന ഗുണഭോക്താക്കളായ മുഴുവന്‍ കുടുംബാംഗങ്ങളും പ്രാഥമിക ആരോഗ്യ പരിശോധന , കുടുംബശ്രീയുടെ പട്ടികവര്‍ഗ്ഗ കോണ്‍സെന്‍ട്രേഷന്‍ ഗ്രൂപ്പായ ഭാരത് കോണ്‍സെന്‍ട്രേഷന്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ എട്ട് ശുചിമുറി -കുളിമുറികളുടെ എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തീകരണ പ്രഖ്യാപനം, പട്ടികവര്‍ഗ്ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി മലമ്പുഴ ഗ്രാമ പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ നടപ്പാക്കുന്ന ബ്രിഡ്ജ് കോഴ്‌സ് എന്നിവയുടെ ഉദ്ഘാടനവും പരിപാടിയോടനുബന്ധിച്ച് നടന്നു.
എ.പ്രഭാകരന്‍ എം.എല്‍.എ. വിവിധ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു . ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവന്‍ അധ്യക്ഷയായി. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി. സൈതലവി, വാര്‍ഡ് അംഗം സലജ സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം തോമസ് വാഴപ്പള്ളി, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ സുമ , ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഗിരിജ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ ജി. ജിജിന്‍, മെമ്പര്‍ സെക്രട്ടറി കെ.ജെ മധുസൂദനന്‍, ബ്ലോക്ക് കോ-ഓഡിനേറ്റര്‍മാരായ രാഖി, നിത്യ, ഷീബ, ട്രൈബല്‍ പ്രമോട്ടര്‍മാരായ വിജയ, മിനി, സുല്‍ഫിക്കര്‍ എന്നിവര്‍ പങ്കെടുത്തു.