ആലപ്പുഴ: ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി നാളെ (2021 സെപ്റ്റംബര്‍ 2)ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 9 മണിക്ക് മന്ത്രി ജി.ആര്‍.അനില്‍ തകഴി വരിക്കാട്ടുകരി പാടശേഖരം സന്ദര്‍ശിക്കും. കൊയ്ത്തുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.
തുടര്‍ന്ന് മന്ത്രി 10ന് കളക്ട്രേറ്റില്‍ ചേരുന്ന കര്‍ഷക സംഘടനാ പ്രതിനിധികളുടെയും പാടശേഖര സമിതിയുടെയും ജില്ലയിലെ എം.എല്‍.എമാരുടെയും യോഗത്തില്‍ സംബന്ധിക്കും. ജില്ലയില്‍ കൊയ്ത്ത്, നെല്ല് സംഭരണം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് യോഗം ചേരുക. ഉച്ചയ്ക്ക് ശേഷം 2 മണിക്ക് ഗസ്റ്റ് ഹൗസില്‍ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മന്ത്രി പങ്കെടുക്കും