ഇടുക്കി നെഹ്രു യുവകേന്ദ്രയുടെയും തൊടുപുഴ ന്യൂമാന്‍ കോളേജ് കായിക വിഭാഗത്തിന്റെയും സഹകരണത്തോടെ ജില്ലാ യൂത്ത് ക്ലബ്ബ്, ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഫിറ്റ് ഇന്ത്യ ഫ്രീഡം റണ്‍ – കൂട്ടയോട്ടം സംഘടിപ്പിച്ചു. തൊടുപുഴ ന്യൂമാന്‍ കോളേജ് ഗ്രൗണ്ടില്‍ നിന്നാരംഭിച്ച കൂട്ടയോട്ടം മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് ഫ്‌ളാഗ് ഓഫ് ചെയ്തു. ന്യൂമാന്‍ കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ റവ. ഫാ. മാനുവല്‍ പിച്ചളക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ന്യൂമാന്‍ കോളേജ് കായിക വിഭാഗം മേധാവി അബിന്‍ വില്‍സണ്‍ ഫിറ്റ് ഇന്ത്യ ഫ്രീഡം റണ്‍, പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. തോംസണ്‍ ജോസഫ്, ബര്‍സാര്‍ റവ. ഫാ. പോള്‍ കാരക്കൊമ്പില്‍, എന്‍.വൈ.കെ വോളന്റിയര്‍, അനന്ദു ഹരിദാസ്, ജില്ലാ യൂത്ത് ക്ലബ്ബ് സെക്രട്ടറി എന്‍. രവീന്ദ്രന്‍, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
