വനിതാ ശിശു വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ മേല്‍നോട്ടത്തില്‍ കണിയാമ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന വയനാട് വിമന്‍ ആന്റ് ചില്‍ഡ്രന്‍ ഹോമില്‍ ഹോം മാനേജര്‍, ഫീല്‍ഡ് വര്‍ക്കര്‍ തസ്തികയിലേക്ക് (റസിഡന്‍ഷ്യല്‍) വാക്ക് – ഇന്‍ – ഇന്റര്‍വ്യൂ നടത്തുന്നു. സെപ്തംബര്‍ 9 രാവിലെ 10.30 ന് കണിയാമ്പറ്റ ഗവ. ചില്‍ഡ്രന്‍സ് ഹോമിലാണ് ഇന്റര്‍വ്യൂ. എം.എസ്.ഡബ്ല്യൂ / എം.എ സൈക്കോളജി വിദ്യാഭ്യാസ യോഗ്യതയുളള, 23 വയസ്സ് പൂര്‍ത്തിയായ സാമൂഹ്യ സേവനത്തില്‍ തത്പര്യമുള്ള യോഗ്യരായ സ്ത്രീ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും, അസല്‍ സര്‍ട്ടിഫിക്കറ്റും, കോപ്പികളുമായി നേരിട്ട് ഹാജരാവണം. ഫോണ്‍: 04935 293078.
