തിരുവനന്തപുരം തൈക്കാട് ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ സൈക്കോളജി വിഭാഗത്തിൽ അപ്രന്റിസിനെ നിയമിക്കുന്നു. റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. ക്ലിനിക്കൽ സൈക്കോളജി, പ്രവർത്തി പരിചയം എന്നിവ അഭിലഷണീയം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ രേഖകളുമായി 14 ന് രാവിലെ 11 മണിക്ക് ഇന്റർവ്യൂവിനായി കോളേജിൽ നേരിട്ടെത്തണം. വിശദവിവരങ്ങൾക്ക്: 0471-2323964, www.gctetvpm.ac.in.
