പാലക്കാട്: ഭാരതീയ ചികിത്സ വകുപ്പ് കൊടുവായൂര് ഗവ. ഭിന്നശേഷി വൃദ്ധസദനത്തില് നടപ്പാക്കുന്ന വായോ അമൃതം പദ്ധതിയില് മെഡിക്കല് ഓഫീസര്, തെറാപ്പിസ്റ്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില് നിയമനം നടത്തുന്നു. പ്രായപരിധി 40 വയസ്.
മെഡിക്കല് ഓഫീസര് തസ്തികയിലേക്ക് ബി.എ.എം.എസും തെറാപ്പിസ്റ്റ് തസ്തികയിലേക്ക് ഡി.എ.എം.ഇ അംഗീകരിച്ച ഒരുവര്ഷത്തെ പഞ്ചകര്മ്മ തെറാപ്പിസ്റ്റ് യോഗ്യതയും ഉണ്ടായിരിക്കണം.
മെഡിക്കല് ഓഫീസര് തസ്തികയിലേക്ക് സെപ്റ്റംബര് 15 ന് രാവിലെ 10 നും തെറാപ്പിസ്റ്റ് ഒഴിവിലേക്ക് സെപ്റ്റംബര് 17 ന് രാവിലെ 10 നും അഭിമുഖം നടത്തും. വിദ്യാഭ്യാസ യോഗ്യത, വയസ്സ് തെളിയിക്കുന്ന സര്ട്ടിഫിക്കറ്റുകളുടെ അസലും പകര്പ്പുമായി ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല് ഓഫീസറുടെ കാര്യാലയത്തില് കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്: 0491-2544296.