കോട്ടയം: ജില്ലാ ഇൻഫർമേഷൻ ഓഫീസറായി എ. അരുൺ കുമാർ ചുമതലയേറ്റു.
തിരുവനന്തപുരത്തും ആലപ്പുഴയിലും ജില്ലാ ഇൻഫർമേഷൻ ഓഫീസർ , മഹാത്മാഗാന്ധി സർവകലാശാല പബ്ലിക് റിലേഷൻസ് ഓഫീസർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മംഗളം പത്രാധിപ സമിതിയംഗമായിരുന്നു. കോട്ടയം തിരുവാതുക്കലിലാണ് താമസം.