കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 23 കേസുകള്‍ക്ക് പിഴ ചുമത്തുകയും 406 എണ്ണത്തിന് താക്കീത് നല്‍കുകയും ചെയ്തു.
കരുനാഗപ്പള്ളി, ആലപ്പാട്, തൊടിയൂര്‍, ചവറ, കെ. എസ്. പുരം, നീണ്ടകര,പന്മന , തഴവ, തെക്കുംഭാഗം, തേവലക്കര പ്രദേശങ്ങളില്‍ നടന്ന പരിശോധനയില്‍ എട്ട് കേസുകളില്‍ പിഴയീടാക്കി. 120 കേസുകളില്‍ താക്കീത് നല്‍കി.
കൊട്ടാരക്കര, ചടയമംഗലം, ഇളമാട്, കരീപ്ര, എഴുകോണ്‍, കടയ്ക്കല്‍, മൈലം, നിലമേല്‍, പൂയപ്പള്ളി, ഉമ്മന്നൂര്‍ എന്നിവിടങ്ങളില്‍ നടന്ന പരിശോധനയില്‍ മൂന്ന് കേസുകള്‍ക്ക് പിഴ ഈടാക്കുകയും 152 കേസുകള്‍ക്ക് താക്കീത് നല്‍കുകയും ചെയ്തു.
കുന്നത്തൂരിലെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ നാല് കേസുകള്‍ക്ക് പിഴ ഈടാക്കി, 75 കേസുകള്‍ക്ക് താക്കീത് നല്‍കി.
പുനലൂര്‍ താലൂക്കിലെ കരവാളൂര്‍, അഞ്ചല്‍, ഏരൂര്‍, കുളത്തൂപ്പുഴ എന്നിവിടങ്ങളില്‍ 11 കേസുകളില്‍ താക്കീത് നല്‍കി.
കൊല്ലം കോര്‍പ്പറേഷന്‍ പരിധിയില്‍ നടന്ന പരിശോധനയില്‍ എട്ട് കേസുകളില്‍ പിഴയീടാക്കി. 48 കേസുകളില്‍ താക്കീത് നല്‍കി.