എറണാകുളം: സർക്കാർ സേവനങ്ങൾക്കായി എത്തുന്നവർ ഉദ്യോഗസ്ഥരെയും ഭരണസമിതി അംഗങ്ങളെയും സർ, മാഡം എന്നിങ്ങനെ അഭിസംബോധന ചെയ്യേണ്ടെന്ന തീരുമാനമെടുത്ത് മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തും. ഉദ്യോഗസ്ഥരെ അവരുടെ തസ്തികയോ പേരോ ഉപയോഗിച്ച്‌ അഭിസംബോധന ചെയ്താൽ മതി. ബ്ലോക്ക് പഞ്ചായത്തിന്റെ സേവനങ്ങൾ ലഭിക്കുന്നതിന് അപേക്ഷ ഫോറം എന്നതിന് പകരം അവകാശം ഉന്നയിക്കുന്ന ഫോറം ആയി മാറ്റും.
ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ഏകകണ്ഠമായാണ് നിർദ്ദേശങ്ങൾ അംഗീകരിച്ചതെന്ന് പ്രസിഡന്റ് രാജു പി. നായർ പറഞ്ഞു. പൊതുജനങ്ങളെ ബോധവാന്മാരാക്കുന്നതിന് ഓഫീസിൽ ബോർഡുകൾ സ്ഥാപിക്കും.