അഞ്ച് ഹയർ സെക്കൻഡറി സ്‌കൂളുകൾക്ക് മികവാർന്ന ലാബ് സൗകര്യം

കാസർഗോഡ്: വിവിധ പദ്ധതികളിലൂടെ സ്‌കൂളുകൾക്ക് ലാബുകളും പുതിയ കെട്ടിടങ്ങളും തയ്യാറായപ്പോൾ ജില്ലയിൽ മികവിന്റെ കേന്ദ്രങ്ങളായത് ആറ് വിദ്യാലയങ്ങൾ കൂടി. സർക്കാറിന്റെ നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ നൽകി ജില്ലയിലെ അഞ്ച് ഹയർ സെക്കൻഡറി സ്‌കൂളുകൾക്കാണ് മികവാർന്ന ലാബ് സൗകര്യം ലഭ്യമായത്.

ജി.എച്ച്.എസ്.എസ് കുണ്ടംകുഴി, ജി.എച്ച്.എസ്.എസ് ഹോസ്ദുർഗ്, ജി.വി.എച്ച്.എസ്.എസ് കയ്യൂർ, ജി.എച്ച്.എസ്.എസ് ബളാന്തോട്, ജി.എച്ച്.എസ്.എസ് ഉദുമ എന്നീ വിദ്യാലയങ്ങൾക്കാണ് ലാബ് സൗകര്യം മെച്ചപ്പെടുത്താനായി ഫണ്ട് ലഭിച്ചത്. ജി.ജെ.ബി.എസ് പേരാലിൽ പുതിയ കെട്ടിടവും തുറന്നു. മുഖ്യമന്ത്രി സംസ്ഥാന തലത്തിൽ ഓൺലൈനായി നടത്തിയ ഉദ്ഘാടനത്തെ തുടർന്ന് സ്‌കൂളുകളിൽ പരിപാടികൾ നടന്നു.
ജി.വി.എച്ച്.എസ്.എസ് കയ്യൂരിൽ നടന്ന പരിപാടിയിൽ എം.രാജഗോപാലൻ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു.

കയ്യൂർ-ചീമേനി പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ കെ.ശകുന്തള,  തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ ഇൻ ചാർജ്ജ് കെ.വി രാജൻ സ്വാഗതവും സ്റ്റാഫ് കൗൺസിൽ സെക്രട്ടറി താഹിറ കെ.പി നന്ദിയും പറഞ്ഞു.

ബളാന്തോട് ഹയർസെക്കണ്ടറി സ്‌കൂളിൽ പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ശിലാഫലകം അനാച്ഛാദനം ചെയ്തു. പി.ടി.എ പ്രസിഡന്റും പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡന്റമായ പി.എം കുര്യാക്കോസ് അധ്യക്ഷനായി. പ്രിൻസിപ്പൽ എം.ഗോവിന്ദൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ അഡ്വ. എസ്.എൻ സരിത മുഖ്യാതിഥിയായി.

പരപ്പ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ എം.പത്മകുമാരി, പനത്തടി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ ലത അരവിന്ദ്, സുപ്രിയ ശിവദാസ്, വാർഡ് മെമ്പർമാരായ കെ.കെ.വേണുഗോപാൽ, ഹരിദാസ്, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓർഡിനേറ്റർ പി.ദിലീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പാൾ എം.ഗോവിന്ദൻ സ്വാഗതവും പ്രധാന അധ്യാപകൻ കെ.സുരേഷ് നന്ദിയും പറഞ്ഞു.

കുണ്ടംകുഴി സ്‌കൂളിൽ സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ ഓൺലൈനായി പങ്കെടുത്തു. ചടങ്ങിൽ ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ് എം.ധന്യ അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ ടി.വരദരാജ്, വസന്തകുമാരി, പി.ടിഎ പ്രസിഡന്റ് സുരേഷ് പായം, എസ്.എം.സി ചെയർമാൻ എം.രഘുനാഥൻ, പ്രധാനാധ്യാപകൻ പ്രഫുല്ല ചന്ദ്ര സി.എച്ച്, മദർ പി.ടി.എ പ്രസിഡന്റ് എം.അംബിക, മുൻ പി.ടി.എ പ്രസിഡന്റ് ദാമോദരൻ പാണ്ടിക്കണ്ടം, മുൻ എസ്.എം.സി ചെയർമാൻ മുരളീധരൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.കെ ഗോപാലൻ, കുഞ്ഞികൃഷ്ണൻ മാടക്കല്ല്, ദാമോദരൻ കൂവ്വാര തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ കെ. രത്നാകരൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ. പുഷ്പരാജൻ നന്ദിയും പറഞ്ഞു.

ജി.എച്ച്.എസ്.എസ് ഹൊസ്ദുർഗിൽ നടന്ന ചടങ്ങിൽ കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷ കെ.വി സുജാത ശിലാഫലകം അനാച്ഛാദനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മായാകുമാരി, വാർഡ് കൗൺസിലർ വന്ദന ബൽരാജ്, ഡി.ഇ.ഒ വി.വി ഭാസ്‌ക്കരൻ, എ.ഇ.ഒ ഗണേശ്കുമാർ കെ.ടി, പി.ടി.എ പ്രസിഡന്റ് ശശീന്ദ്രൻ മടിക്കൈ, പ്രധാന്യാപിക ബീന.പി, മദർ പി.ടി.എ പ്രസിഡന്റ് ബിസ്മിതാ സലീം, സീനിയർ അധ്യാപികമാരായ ഗീത.എം, ശശികല ടി.ടി തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പാൾ എ.വി സുരേഷ് ബാബു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അനീഷ്ബാബു വി.ബി നന്ദിയും പറഞ്ഞു.

ഉദുമ ഹയർസെക്കണ്ടറി സ്‌കൂളിൽ നടന്ന ചടങ്ങിൽ സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ ഓൺലൈൻ സന്ദേശം നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ശിലാഫലകം അനാച്ഛാദനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഗീതകൃഷ്ണൻ വിശിഷ്ട അതിഥിയായി. ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി.ലക്ഷ്മി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗം എം.കെ വിജയൻ, പ്രധാനാധ്യാപകൻ ടി.വി മധുസൂദനൻ, തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പാൾ എം.ലളിത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം.വി നാരായണൻ നന്ദിയും പറഞ്ഞു.

ജി.ജെ.ബി.എസ് പേരാലിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാഫലകം എ.കെ.എം.അഷ്റഫ് എം.എൽഎ അനാച്ഛാദനം ചെയ്തു. ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് മുഖ്യാതിഥിയായിരുന്നു. കുമ്പള പഞ്ചായത്ത് പ്രസിഡന്റ് യു.പി.താഹിറ യൂസുഫ്, വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ, അധ്യാപിക നൗഷാദ് ജാൽസൂർ എന്നിവർ സംസാരിച്ചു. സംസ്ഥാന അധ്യാപക അവാർഡ് ജേതാക്കളായ കൃഷ്ണദാസ്, നാരായണ.ഡി,എന്നിവരെയും സ്‌കൂൾ മുൻ പ്രധാനാധ്യാപകൻ എം.ഗുരുമൂർത്തിയെയും ആദരിച്ചു.