പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഹയര്‍ സെക്കന്‍ഡറി തുല്യതാ പഠിതാക്കളുടെ കൂട്ടായ്മ സംഘടിപ്പിച്ചു. പരിപാടിയോട് അനുബന്ധിച്ച് കാസര്‍കോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ രണ്ടാം വര്‍ഷ തുല്യത പഠിതാക്കളുടെ കൂട്ടായ്മ സ്‌കൂള്‍ വികസന ഫണ്ടിലേക്ക് സമാഹരിച്ച പതിനായിരം രൂപ പ്രിന്‍സിപ്പാള്‍ ഡൊമനിക്ക് അഗസ്റ്റിന് കൈമാറി. അധ്യാപകരായ ഗീതാ തോപ്പില്‍, പി. സുകുമാരന്‍, സെന്റര്‍ കോര്‍ഡിനേറ്റര്‍മാരായ സി.കെ. പുഷ്പ കുമാരി, ഡി.വിജയമ്മ, തുല്യത ക്ലാസ് ലീഡര്‍മാരായ അരുണ്‍ കുമാര്‍, ബിന്ദു.ജെ, മുസ്തഫ എന്നിവര്‍ പങ്കെടുത്തു.
