കൊല്ലം: മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ സ്മരണാര്‍ത്ഥം കേരള ലളിതകലാ അക്കാദമി കലാ വിദ്യാര്‍ത്ഥികള്‍ക്ക് നല്കുന്ന സ്കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങള്‍ /യൂണിവേഴ്സിറ്റികളില്‍ ചിത്രകല / ശില്‍പ്പകല / ഗ്രാഫിക്സ് എന്നീ വിഷയങ്ങളില്‍ എം. എഫ്. എ., എം.വി. എ./ ബി.എഫ്. എ., ബി.വി.എ. കോഴ്സുകള്‍ പഠിക്കുന്ന കേരളീയര്‍ക്കാണ് സ്കോളര്‍ഷിപ്പ് നല്‍കുന്നത് .
2021 അധ്യയന വര്‍ഷത്തിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷത്തേക്കാണ് സ്കോളര്‍ഷിപ്പ്. സ്ഥാപന മേധാവിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷയോടൊപ്പം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.lalithkala.org സന്ദര്‍ശിക്കുക. വിലാസം സെക്രട്ടറി, കേരള ലളിതകലാ അക്കാദമി,തൃശൂര്‍ -20 . അവസാന തീയതി ഒക്ടോബര്‍ 13.