ചെമ്മനാട് പഞ്ചായത്തിലെ കീഴൂര്‍ പ്രദേശത്തെ ചന്ദ്രഗിരിപ്പുഴയില്‍ രണ്ടരലക്ഷം കാരചെമ്മീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. പൊതുജലാശയങ്ങളിലെ മത്സ്യസമ്പത്ത് വര്‍ധിപ്പിച്ച് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യലഭ്യത ഉറപ്പുവരുത്തുന്നതിനായി മത്സ്യവകുപ്പ്  നടപ്പിലാക്കുന്ന സാമൂഹ്യമത്സ്യകൃഷി പദ്ധതിയുടെ ഭാഗമായാണ് കാരചെമ്മീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്.
ചെമ്മനാട്  ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് കല്ലട്ര അബ്ദുള്‍ ഖാദര്‍, വൈസ് പ്രസിഡന്റ് ശകുന്തള കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് നിക്ഷേപിച്ചത്. പഞ്ചായത്ത് മെമ്പര്‍മാരായ രേണുക ഭാസ്‌കരന്‍,  എന്‍.വി.ബാലന്‍, റഹ്മത്ത് അഷറഫ്, സെയ്ത്തുന്‍ അഹമ്മദ്, എസ്.രാജന്‍, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ പി.വി. സതീശന്‍, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ.വി. സുരേന്ദ്രന്‍, അസിസ്റ്റന്റ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍  എസ്.സാജന്‍, പ്രോജക്ട് അസിസ്റ്റന്റുമാരായ സവിത മോഹന്‍,  ഐ.പി ആതിര, മത്സ്യതൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.