കോവിഡ് നിയന്ത്രണം കൂടുതല്‍ ഫലപ്രദമാക്കുന്നതിനായി വാര്‍ഡ്തല ജാഗ്രതാ സമിതികള്‍ നിശ്ചിത ഇടവേളകളില്‍ യോഗം ചേരുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. ശ്രീലത അറിയിച്ചു. വാര്ഡമെംബറുടെ അധ്യക്ഷതയില്‍ പ്രതിദിന ദ്രുതകര്‍മ സേനായോഗവും നടത്തും. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍/പബ്ലിക് ഹെല്‍ത്ത് നഴ്സ്, ആശാവര്‍ക്കര്‍ എന്നിവരുടെ നേതൃത്വത്തിലും സമാന യോഗങ്ങള്‍ ചേരും.
14 ദിവസത്തെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കും. ഇതില്‍ ഉള്‍പ്പെടുന്ന രോഗബാധയ്ക്ക് സാധ്യതയുള്ളവരെ ക്വാറന്റൈനിലാക്കുകയും നെഗറ്റിവ് ആകുമ്പോള്‍ ഒഴിവാക്കുകയും ചെയ്യും. രോഗം സംശയിക്കുന്ന പരിശോധനയ്ക്ക് വിസമ്മതിക്കുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന് ഏര്‍പ്പെടുത്തും.
വാര്‍ഡ്തലത്തില്‍ പ്രത്യേക നിയന്ത്രണം ആവശ്യമായ മേഖലകള്‍ കണ്ടെത്തി ശുപാര്‍ശ നല്‍കും. മൈക്രോ തലത്തില്‍ വിലയിരുത്തല്‍ നടത്തി ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്നും ഡി. എം. ഒ. വ്യക്തമാക്കി.
