വനിതാ ശിശുവികസന വകുപ്പിന്റെ സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ കൗണ്‍സിലര്‍, ചൈല്‍ഡ് റെസ്‌ക്യൂ ഓഫീസര്‍, അക്കൗണ്ടന്റ് തസ്തികകളിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. അക്കൗണ്ടന്റ്, കൗണ്‍സിലര്‍ തസ്തികകളില്‍ ഒരു വര്‍ഷവും ചൈല്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ തസ്തികയില്‍ ആറുമാസമാണ് കരാര്‍ കാലയളവ്.
ഫോട്ടോ പതിച്ച ബയോഡേറ്റ, യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം 2021 ഒക്ടോബര്‍ നാലാം തീയതിക്കകം ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, മൂന്നാം നില, സിവില്‍ സ്റ്റേഷന്‍ കൊല്ലം -691013 വിലാസത്തില്‍ അപേക്ഷിക്കാം. എഴുത്തു പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
കൗണ്‍സിലര്‍ തസ്തികയില്‍ ഒരു ഒഴിവാണുള്ളത്. പ്രതിമാസ ഓണറേറിയം 21850. യോഗ്യത സൈക്കോളജിയിലോ സോഷ്യല്‍ വര്‍ക്കിലോ ഉള്ള ബിരുദം അഥവാ ബിരുദാനന്തരബിരുദം , കൗണ്‍സിലിംഗ് രംഗത്തെ മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം, പ്രായപരിധി 25 നും 40 നും മധ്യേ.
ചൈല്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ തസ്തികയിലേക്ക് ഒരു ഒഴിവാണ് ഉള്ളത്. 20,000 രൂപയാണ് പ്രതിമാസ ഓണറേറിയം. യോഗ്യത: സോഷ്യോളജി, സോഷ്യല്‍ വര്‍ക്കിലോ ഉള്ള ബിരുദാനന്തരബിരുദം, കുട്ടികളുടെ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 18നും 30നും മധ്യേ.
അക്കൗണ്ടന്റ് തസ്തികയില്‍ ഒരു ഒഴിവാണുള്ളത്. 21,175 രൂപയാണ് പ്രതിമാസ ഓണറേറിയം. ബി കോം, അക്കൗണ്ടന്റ് തസ്തികയിലുള്ള രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. പ്രായപരിധി 18 നും 36നും മധ്യേ.
കൂടുതല്‍ വിവരങ്ങള്‍ 0474 2791597 നമ്പറില്‍ ലഭിക്കും.
