സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാര്‍ഡാമിലുളള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിലെ (കിക്മ) 2021-23 അധ്യയനവര്‍ഷത്തേക്കുള്ള എം.ബി.എ. (ഫുള്‍ ടൈം) ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ തിരൂര്‍ മാവിന്‍കൂന്നിലെ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോളജിന്റെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ 23ന് നടത്തുന്നു.

രാവിലെ 10 മുതല്‍ 12.30വരെയാണ് ഇന്റര്‍വ്യൂ. ഡിഗ്രിക്ക് 50 ശതമാനം മാര്‍ക്കും കെ-മാറ്റ്, സി-മാറ്റ് അല്ലെങ്കില്‍ ക്യാറ്റ്) യോഗ്യത നേടിയിട്ടുളളവര്‍ക്കും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. സഹകരണ ജീവനക്കാരുടെ ആശ്രിതര്‍ക്ക് 20 ശതമാനം സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. എസ്.സി./എസ്.ടി വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. ഡിഗ്രി അവസാന വര്‍ഷ റിസള്‍ട്ട് കാത്തിരിക്കുന്നവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി ഈ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. അപേക്ഷകര്‍ meet.google.com/ggy-mcza-ntp ലിങ്കില്‍ ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യണം. ഫോണ്‍: 9446835303 /8547618290.