എനർജി മാനേജ്മെന്റ് സെന്റർ ജില്ലാ ഘടകത്തിൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഊർജ്ജയാൻ പദ്ധതിക്ക് ചാലക്കുടി നിയോജക മണ്ഡലത്തിൽ തുടക്കമായി. ടി ജെ സനീഷ്‌കുമാർ ജോസഫ് എം എൽ എ പരിപാടിയുടെ ഉദ് ഘാടനം നിർവഹിച്ചു. ഊർജ്ജ സംരക്ഷണം എല്ലാവരും ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് എം എൽ എ പറഞ്ഞു. പ്രകൃതി സൗഹാർദപരമായ ഊർജ്ജത്തിന്റെ ഉപയോഗം വർധിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്‌. ഊർജ്ജ സംരക്ഷണവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും ചാലക്കുടി മണ്ഡലത്തിൽ മുന്നോട്ട് കൊണ്ട് പോവുമെന്നും എം എൽ എ കൂട്ടിച്ചേർത്തു. സുസ്ഥിര ജീവിതം ഊർജ്ജ സംരക്ഷണത്തിലൂടെ എന്ന സന്ദേശം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യം മുന്നിൽക്കണ്ട് നടപ്പിലാക്കുന്ന പദ്ധതിയാണ് ഊർജ്ജയാൻ. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരു മഠത്തിൽ , വൈസ് പ്രസിഡന്റ്‌ ലീന ഡേവിസ്,നഗരസഭ ചെയർമാൻ വി ഒ പൈലപ്പൻ , കാടുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസിസ്,കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സി ബിജു ,പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മായ എൻ എസ് , വികസനകാര്യ ചെയർമാൻ പി. കെ ജേക്കബ്,എനർജി മാനേജ്മെൻ്റ് സെൻ്റർ ഡയറക്ടർ ഡോ ആർ ഹരികുമാർ , ജില്ലാ കോഓർഡിനേറ്റർ ഡോ ടി വി വിമൽകുമാർ , ഓഡിറ്റ് ഹെഡ് ജോൺസൻ ഡാനിയൽ,സെക്രട്ടറി രാധാമണി ടി സി തുടങ്ങിയവർ പങ്കെടുത്തു.