ഹരിത കേരളം മിഷനും പുറത്തൂര്‍ ഗ്രാമപഞ്ചായത്തും സംയുക്തമായി ശുചിത്വസാഗരം പദ്ധതിയിലൂടെ പടിഞ്ഞാറെക്കര ബീച്ച് ഇന്ന് (സെപ്തംബര്‍ 29) മാലിന്യമുക്തമാക്കും. തൊഴിലുറപ്പ് തൊഴിലാളികള്‍, നാട്ടുകാര്‍ എന്നിവരുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 10.30ന് ജില്ലാ വികസന കമ്മീഷണര്‍ എസ്. പ്രേം കൃഷ്ണന്‍ നിര്‍വഹിക്കും. ആദ്യ ഘട്ടമെന്ന നിലയില്‍ പടിഞ്ഞാറെക്കര ബീച്ചിലെ അഞ്ച് കിലോ മീറ്ററോളം ദൂരമാണ് ശുചീകരിക്കുക. തുടര്‍ന്ന് മറ്റ് തീരദേശ പഞ്ചായത്തുകളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇത്തരത്തില്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യം സ്വകാര്യ കമ്പനിക്ക് പുന:ചംക്രമണത്തിനായി കൈമാറും. പടിഞ്ഞാറെക്കരയില്‍ നടക്കുന്ന പരിപാടിയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
