കൊല്ലം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി.എസ്.എ (മലയാളം മീഡിയം, കാറ്റഗറി നമ്പര്‍ 387/14) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഇന്റര്‍വ്യൂവിനായി അവശേഷിക്കുന്ന ഉദേ്യാഗാര്‍ഥികളില്‍ മുസ്ലീം സപ്ലിമെന്ററി ലിസ്റ്റില്‍ രജിസ്റ്റര്‍ നമ്പര്‍ 100725 മുതലുള്ളവര്‍ക്കും സപ്ലിമെന്ററി ലിസ്റ്റ് എല്‍.സി, ഒ.ബി.സി, വിശ്വകര്‍മ്മ, എസ്.ഐ.യു.സി, നാടാര്‍, ഒ.എക്‌സ്, ധീവര, ഹിന്ദു നാടാര്‍, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങളില്‍ അഡ്മിറ്റ് ചെയ്ത മുഴുവന്‍ ഉദേ്യാഗാര്‍ഥികള്‍ക്കുള്ള അഭിമുഖം ജൂലൈ 18, 19, 20, 25, 26 എന്നീ തീയതികളില്‍ പി.എസ്.സി ആസ്ഥാന മന്ദിരത്തില്‍ നടത്തും. മെസേജ് ലഭിക്കാത്തവര്‍ ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം.