തദ്ദേശ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി 12 ജില്ലകളിലെ 32 വാര്‍ഡുകളിലെ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. www.lsgelection.kerala.gov.in വെബ് സൈറ്റിലും ബന്ധപ്പെട്ട പഞ്ചായത്ത്, നഗരസഭ, താലൂക്ക്, വില്ലേജ് ഓഫീസുകളിലും അന്തിമ വോട്ടര്‍പട്ടിക ലഭിക്കും. കരട് വോട്ടര്‍പട്ടിക സെപ്റ്റംബര്‍ 6 ന് പ്രസിദ്ധീകരിച്ചിരുന്നു. 20 വരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുവാനും അവസരം നല്‍കിയിരുന്നു.

ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ അരൂര്‍, പാലക്കാട് ജില്ലാ പഞ്ചായത്തിലെ ശ്രീകൃഷ്ണപുരം, കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ നന്‍മണ്ട വാര്‍ഡുകളിലും തിരുവനന്തപുരം ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിലെ ഇടക്കോട്, പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തിലെ പോത്തന്‍കോട്, തൃശൂര്‍ മതിലകം ബ്ലോക്ക് പഞ്ചായത്തിലെ അഴീക്കോട്, പാലക്കാട് കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തിലെ ചുങ്കമന്ദം വാര്‍ഡുകളിലും തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ വെട്ടുകാട്, കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ഗാന്ധി നഗര്‍ വാര്‍ഡുകളിലും തിരുവനന്തപുരം-വിതുരപൊന്നാംചുണ്ട്, കൊല്ലം-ചിതറ-സത്യമംഗലം, കൊല്ലം- തേവലക്കര- നടുവിലക്കര, കോട്ടയം-കാണക്കാരി-കളരിപ്പടി, കോട്ടയം-മാഞ്ഞൂര്‍-മാഞ്ഞൂര്‍ സെന്‍ട്രല്‍ , ഇടുക്കി-രാജക്കാട്-കുരിശുംപടി, ഇടുക്കി-ഇടമലക്കുടി-വടക്കേഇടലി പാറക്കുടി, തൃശൂര്‍- കടപ്പുറം-ലൈറ്റ് ഹൗസ്, പാലക്കാട്-തരൂര്‍-തോട്ടുവിള, പാലക്കാട്-എരുത്തേമ്പതി- മൂങ്കില്‍മട, പാലക്കാട്-എരുമയൂര്‍-അരിയക്കോട്, പാലക്കാട്-ഓങ്ങല്ലൂര്‍-കര്‍ക്കിടകച്ചാല്‍, മലപ്പുറം-പൂക്കോട്ടൂര്‍-ചീനിക്കല്‍, മലപ്പുറം-കാലടി-ചാലപ്പുറം, മലപ്പുറം-തിരുവാലി- കണ്ടമംഗലം, മലപ്പുറം-ഊര്‍ങ്ങാട്ടിരി-വേഴക്കോട്, മലപ്പുറം-മക്കരപ്പറമ്പ്-കാച്ചിനിക്കാട്, കോഴിക്കോട്-കൂടരഞ്ഞി-കുമ്പാറ, കോഴിക്കോട്-ഉണ്ണിക്കുളം-വള്ളിയോത്ത്, കണ്ണൂര്‍-എരു വേശി-കൊക്കമുള്ള് എന്നീ ഗ്രാമ പഞ്ചായത്തു വാര്‍ഡുകളിലും എറണാകുളം-പിറവം- ഇടപ്പിള്ളിച്ചിറ, തൃശൂര്‍-ഇരിങ്ങാലക്കുട-ചാലാംപാടം, കാസര്‍ഗോഡ്-കാഞ്ഞങ്ങാട്- ഒഴിഞ്ഞവളപ്പ് എന്നീ മുനിസിപ്പാലിറ്റി വാര്‍ഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പിനായി വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചത്.