സുല്‍ത്താന്‍ ബത്തേരി: നഗരസഭയില്‍ കൃഷികല്യാണ്‍ അഭിയന്‍ പദ്ധതി പ്രകാരം ബത്തേരി വില്ലേജിലെ തിരഞ്ഞെടുക്കപ്പെട്ട നൂറു കര്‍ഷകര്‍ക്ക് ഫലവൃക്ഷതൈകള്‍ വിതരണം ചെയ്തു. മാവ്, പ്ലാവ്, റമ്പൂട്ടാന്‍, സപ്പോട്ട, പേര എന്നി തൈകളാണ് വിതരണം ചെയ്തത്. നഗരസഭ അദ്ധ്യക്ഷന്‍ ടി.എല്‍ സാബു വൃക്ഷതൈ മുന്‍ ഗ്രാമപഞ്ചായത്ത് അംഗം വി.പി രാധയ്ക്കു നല്‍കി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കൃഷി അസിസ്റ്റന്റ് ഡയക്ടര്‍ സെബാസ്റ്റ്യന്‍ വി. ജോസഫ്, ഹൈറുന്നിസ, വി.വി രാധ എന്നിവര്‍ സംസാരിച്ചു.
