തിരുവനന്തപുരം : ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കിഴക്കേക്കോട്ട ഗാന്ധി പാര്‍ക്കിലെ മഹാത്മജിയുടെ പ്രതിമയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഹാരാര്‍പ്പണം നടത്തി. രാവിലെ എട്ട് മണിക്ക് നടന്ന ചടങ്ങില്‍ മന്ത്രിമാരായ അഡ്വ. ആന്റണി രാജു, അഡ്വ. ജി.ആര്‍ അനില്‍, വി. ശിവന്‍കുട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, അഡ്വ. സുരേഷ് കുമാര്‍, പബ്ലിക് റിലേഷന്‍സ് വകുപ്പ് സെക്രട്ടറി സി.എ ലത ഐ.എ.എസ്, പി.ആര്‍.ഡി ഡയറക്ടര്‍ എസ്. ഹരികിഷോര്‍ ഐ.എ.എസ് തുടങ്ങിയവര്‍ പങ്കെടുത്തു.