അന്നമനട പാലിശ്ശേരി എസ് എൻ ഡി പി എച്ച് എസ് എസ് സ്കൂളിൽ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് യൂണിറ്റിന് അനുമതി. യൂണിറ്റിന്റെ ഓഫീസ് ഉദ്ഘാടനവും അനുമതി പത്ര വിതരണവും റവന്യൂവകുപ്പ് മന്ത്രി കെ രാജൻ നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ഇ ഡി ദീപ്തി അനുമതിപത്രം സ്വീകരിച്ചു. സംസ്ഥാന പൊലീസിന്റെ നേതൃത്വത്തിൽ എക്സൈസ്, വനം, മോട്ടോർ വാഹനം, ഫയർ ആന്റ് സേഫ്റ്റി തുടങ്ങി വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
വി ആർ സുനിൽ കുമാർ എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സന്ധ്യ നൈസൺ, വൈസ് പ്രസിഡന്റ്‌ ഒ സി രവി, അന്നമനട പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ടെസ്സി ടൈറ്റസ്, വികസന സമിതി അധ്യക്ഷൻ ടി കെ സതീശൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം വിൻസി ജോഷി, ഇരിങ്ങാലക്കുട ജില്ലാ വിദ്യാഭ്യാസ ഓഫീസർ എൻ ഡി സുരേഷ്, സ്കൂൾ പ്രിൻസിപ്പാൾ സി ഡി ജിന്നി മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.