പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധി ജയന്തി വാരാഘോഷത്തിനോടാനുബന്ധിച്ച് തരിശുഭൂമി കൃഷിയോഗ്യമാക്കല്‍ പദ്ധതിക്ക് തുടക്കം കുറിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും സുഭിക്ഷ കേരളം പദ്ധതിയുടെയും ഭാഗമായാണ് വെട്ടത്തൂര്‍ ഗ്രാമപഞ്ചായത്തിലെ പള്ളിക്കുത്ത് പ്രദേശത്ത് തരിശുഭൂമി കൃഷിയോഗ്യമാക്കാനുള്ള പദ്ധതി ആരംഭിച്ചത്.

പദ്ധതിയുടെ ഉദ്ഘാടനം പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ശ്രീധന്യ സുരേഷ് നിര്‍വഹിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പരിസരപ്രദേശത്തെ കോളേജുകളിലെ എന്‍.എസ്.എസ് യൂനിറ്റുകളെ കൂടി പങ്കാളികളാക്കണമെന്ന് സബ് കലക്ടര്‍ നിര്‍ദേശിച്ചു. പരിപാടിയില്‍ പ്രദേശത്തെ മികച്ച കര്‍ഷകനായ അല്ലൂര്‍ ഫിറോസിനെ സബ് കലക്ടര്‍ ആദരിച്ചു.

പരിപാടിയില്‍ പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എ.കെ. മുസ്തഫ അധ്യക്ഷനായി. വെട്ടത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എം മുസ്തഫ മുഖ്യാതിഥിയായി. പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബി.ഡി.ഒ (ഇ ജി.എസ്)സി.വി. ശ്രീകുമാര്‍ പദ്ധതി വിശദീകരണം നടത്തി.

പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍ പേഴ്‌സണ്‍മാരായ അയമു, അസീസ് പട്ടിക്കാട്, പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ മുഹമ്മദ് നയീം, പ്രബീന ഹബീബ്, വിന്‍സി ജൂഡിത്ത് , ഗിരിജ, വെട്ടത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ജസ്‌ന റഫീഖ്, വാര്‍ഡ് അംഗം നൂര്‍ജഹാന്‍, വെട്ടത്തൂര്‍ ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസര്‍ ഷഹീന, ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബിഡിഒ കെ.എം.സുജാത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വനജ കുന്നംകുലത്ത്, രാഷ്ട്രീയസാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രതിനിധചശറ്റ തുടങ്ങിയവര്‍ പങ്കെടുത്തു.