കൊല്ലം: അടൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഇന്‍ ആര്‍ക്കിടെക്ചര്‍, ട്രേഡ്മാന്‍ ഇന്‍ ആര്‍ക്കിടെക്ചര്‍, ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ പോളിമര്‍ ടെക്‌നോളജി, ട്രേഡ്‌സ്മാന്‍ ഇന്‍ പോളിമര്‍ ടെക്‌നോളജി, ട്രേഡ്‌സ്മാന്‍ ഇന്‍ ഹൈഡ്രോളിക്‌സ്, ട്രേഡ്‌സ്മാന്‍ ഇന്‍ ഓട്ടോമൊബൈല്‍ എന്നീ താല്‍ക്കാലിക ഒഴിവുകളിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിന് ഒക്ടോബര്‍ ആറിന് രാവിലെ 10 മണിക്ക് കോളേജില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.
പ്രായം, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 9.30 ന് കോളേജില്‍ എത്തണം. അതാത് വിഷയത്തിലുള്ള ഡിപ്ലോമ ആണ് ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികയിലേക്കുള്ള ഏറ്റവും കുറഞ്ഞ യോഗ്യത. ഐടിഐ/തത്തുല്യ യോഗ്യതയാണ് ട്രേഡ് ഇന്‍സ്‌പെക്ടര്‍, ട്രേഡ്മാന്‍ എന്നിവയ്ക്കുള്ള യോഗ്യത. വിശദവിവരങ്ങള്‍ക്ക് 04734231776, 9400006424.