കോട്ടയം: തപാൽ വകുപ്പിന്റെ കോട്ടയം ഡിവിഷനിലെ സേവനങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള പരാതികൾ പരിഹരിക്കുന്നതിന് ഒക്ടോബർ 21ന് ഡാക്ക് അദാലത്ത് നടത്തും. അദാലത്തിൽ പരിഗണിക്കുന്നതിനുള്ള പരാതികളും നിർദേശങ്ങളും ഒക്ടോബർ എട്ടിനകം നൽകണമെന്ന് കോട്ടയം ഡിവിഷൻ സീനിയർ സൂപ്രണ്ട് അറിയിച്ചു. ഫോൺ: 0481 2582970.
