വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ വകുപ്പ് 2018 ജൂണില്‍ നടത്തിയ  സേവ് എ ഇയര്‍/ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.  www.keralaresults.nic.in എന്ന വെബ്‌സൈറ്റില്‍ സ്‌കോറുകള്‍ ലഭ്യമാണ്.
ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യ നിര്‍ണയവും സൂക്ഷ്മ പരിശോധനയും നടത്തുന്നതിനുള്ള അപേക്ഷകള്‍ ജൂലൈ 17 വരെ സംസ്ഥാനത്തെ ഏതെങ്കിലും ട്രഷറിയില്‍ നിശ്ചിത ഫീസൊടുക്കി അസല്‍ ചെലാന്‍, വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്ന സ്‌കോര്‍ ഷീറ്റ് എന്നിവയോടൊപ്പം, പോര്‍ട്ടലില്‍ നല്‍കിയിട്ടുള്ള അപേക്ഷാ ഫാറത്തിന്റെ മാതൃക പ്രിന്റ് ചെയ്ത് പൂരിപ്പിച്ച് വിദ്യാര്‍ത്ഥി പഠനം നടത്തുന്ന സ്‌കൂള്‍ പ്രിന്‍സിപ്പാളിനു സമര്‍പ്പിക്കണം.  സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അപേക്ഷകള്‍ പരിശോധിച്ച് അപാകതകള്‍ ഇല്ലെന്ന്  ഉറപ്പാക്കിയ ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് കൈപ്പറ്റ് രശിതി നല്‍കണം.  18നകം വിദ്യാലയത്തില്‍ ലഭിച്ച അപേക്ഷകളുടെ വിവരങ്ങള്‍ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യുകയും വേണം.  പുനര്‍മൂല്യ നിര്‍ണയത്തിന് പേപ്പറൊന്നിന് 500 രൂപയും സൂക്ഷ്മ പരിശോധനയ്ക്ക് 100 രൂപയും ”0202-01-102-93-VHSE Fees”എന്ന ശീര്‍ഷകത്തില്‍ ഒടുക്കണം.
രണ്ടാം വര്‍ഷ കോഴ്‌സ് പൂര്‍ത്തിയാക്കി അന്തിമ പരീക്ഷ എഴുതി യോഗ്യത നേടാത്ത പ്രൈവറ്റ് വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് യോഗ്യത നേടുന്നതിന് ജൂലൈ 24 മുതല്‍ നടത്തുന്ന ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം.  അവര്‍ പഠനം പൂര്‍ത്തിയാക്കിയ സകൂളുകളില്‍ ഫീസടച്ച ചെലാന്‍ സഹിതം അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി ജൂലൈ 13.