സാമൂഹ്യ സുരക്ഷാ മിഷന്‍ നടപ്പാക്കുന്ന ആശ്വാസകിരണം പദ്ധതിയില്‍ ധനസഹായം ലഭിക്കുന്ന ഗുണഭോക്താക്കള്‍ (പരിചാരകന്‍/അപേക്ഷകന്‍) ആധാര്‍ കാര്‍ഡിന്റെ കോപ്പി, ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങളുടെ കോപ്പി, ഫോണ്‍ നമ്പര്‍ എന്നിവ ഇതുവരെ നല്‍കിയിട്ടില്ലെങ്കില്‍ അവ 15നകം ബന്ധപ്പെട്ട ശിശുവികസന പദ്ധതി ഓഫീസര്‍ക്ക് അയയ്ക്കണം. വിശദ വിവരങ്ങള്‍ക്ക് ജില്ലാ കോ -ഓര്‍ഡിനേറ്റര്‍, കേരള സാമൂഹ്യ സുരക്ഷാ മിഷന്‍, വയോമിത്രം പ്രോജക്ട്, ഗ്രൗണ്ട് ഫ്‌ളോര്‍, തൊടുപുഴ മുന്‍സിപ്പല്‍ ഓഫീസ്, ഇടുക്കി -685584 എന്ന വിലാസത്തിലോ 9072302562 എന്ന നമ്പരിലോ ബന്ധപ്പെടണം.
