കോട്ടയം: രജിസ്ട്രേഷൻ വകുപ്പിൽ 1955ലെ ചാരിറ്റബിൾ സൊസൈറ്റീസ് നിയമപ്രകാരം രജിസ്റ്റർ ചെയ്ത സൊസൈറ്റികളുടെ റിട്ടേൺ ഫയൽ ചെയ്യുന്നതിന് കുടിശികയുള്ളവർക്കായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കുന്നു. ഒരു വർഷത്തേക്ക് 500 രൂപ നിരക്കിൽ പിഴയൊടുക്കി ബന്ധപ്പെട്ട രേഖകൾ ജില്ലാ രജിസ്ട്രാർ (ജനറൽ) ഓഫീസിൽ നൽകി 2022 മാർച്ച് 31 നകം സൊസൈറ്റിയുടെ റിട്ടേൺ ഫയൽ ചെയ്യാം. അവസാന ദിവസത്തെ തിരക്ക് ഒഴിവാക്കുന്നതിനായി സൊസൈറ്റികൾ അവസരം പ്രയോജനപ്പെടുത്തണമെന്ന് കോട്ടയം ജില്ലാ രജിസ്ട്രാർ ജനറൽ അറിയിച്ചു. ഫോൺ: 04812563822.