എറണാകുളം: ക്ഷീരവികസന വകുപ്പിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പശുക്കളില്‍ നിന്നും പാല്‍ കറന്നെടുക്കുന്നതിന് ശാസ്ത്രീയ പരിശീലനം നല്‍കുന്നു. കേരള ലൈവ് സ്‌റ്റോക്ക് ഡെവലപ്‌മെന്റ് ബോര്‍ഡിനു കീഴിലുളള ധോണി(പാലക്കാട്), മാട്ടുപ്പെട്ടി (മൂന്നാര്‍), കുളത്തൂപ്പുഴ (കൊല്ലം) എന്നീ ഫാമുകളില്‍ വച്ചാണ് ജില്ലയിലെ 20 വനിതകള്‍ക്ക് ആറു ദിവസം നീളുന്ന പരിശീലനം നല്‍കുന്നത്.

തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കളുടെ യാത്ര, താമസം, ഭക്ഷണം, പരിശീലന ചെലവുകള്‍ എന്നിവ പൂര്‍ണമായും സൗജന്യമാണ്. താത്പര്യമുളള വനിതകള്‍ വെളളപേപ്പറില്‍ എഴുതി തയാറാക്കിയ സമ്മതപത്രം ഒക്‌ടോബര്‍ 25ന് മുമ്പായി വകുപ്പിനു കീഴില്‍ പ്രവരത്തിക്കുന്ന ക്ഷീരസഹകരണ സംഘങ്ങളിലോ ബ്ലോക്കുതലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുകളിലോ നല്‍ണ്ടേതാണെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ നിര്‍ദ്ദേശിച്ചു.