പത്തനംതിട്ട: ഐസിഡിഎസ് 46-ാം വാര്‍ഷിക ആഘോഷത്തോട് അനുബന്ധിച്ച് ഓമല്ലൂര്‍ പഞ്ചായത്തിലെ അങ്കണവാടി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അങ്കണവാടി സേവനങ്ങളുടെ പ്രദര്‍ശനം നടത്തി. അങ്കണവാടി മുഖേന നടപ്പാക്കുന്ന വിവിധ പദ്ധതികള്‍, സേവനങ്ങള്‍, പ്രീ സ്‌കൂള്‍ സേവനങ്ങള്‍, വിവിധതരം പഠനസാമഗ്രികള്‍, അമൃതം പൊടി ഉപയോഗിച്ച് തയാറാക്കിയ കേക്ക്, ബിസ്‌ക്കറ്റ്, പ്രഥമന്‍, പായസം, അട, സമോസ, അവലോസുപൊടി, അവലോസുണ്ട, ഹല്‍വ, ഉണ്ണിയപ്പം, വട, നൂഡില്‍സ്, ഉപ്പുമാവ്, പുട്ട്, ഇലക്കറികള്‍ കൊണ്ട് ഉണ്ടാക്കിയ വിവിധ പലഹാരങ്ങള്‍ എന്നിവ പ്രദര്‍ശനത്തിനു തയാറാക്കിയിരുന്നു.
പ്രദര്‍ശനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സാലി തോമസ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ മിനി വര്‍ഗീസ്, സുജാത, അന്നമ്മ ഉഷ റോയി, സുരേഷ് കുമാര്‍, ഷാജി ജോര്‍ജ്, മനോജ് കുമാര്‍, റിജു കോശി, മിഥുന്‍, അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. അങ്കണവാടി സേവനത്തില്‍ നിന്നും വിരമിച്ച പ്രവര്‍ത്തകരെ ആദരിച്ചു.
