ഒക്ടോബര്‍ 24 ന് മണ്ഡലത്തില്‍ സമ്പൂര്‍ണ്ണ വിദ്യാലയ ശുചീകരണ യജ്ഞം നടത്തും

വിദ്യാലയങ്ങള്‍ തുറക്കുന്നതിന് മുന്നോടിയായി കോട്ടക്കല്‍ മണ്ഡലത്തില്‍ പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ രാഷ്ട്രീയ യുവജന വിദ്യാര്‍ത്ഥി സംഘടനകളുടെയും പഞ്ചായത്ത്, നഗരസഭ യൂത്ത് കോ- ഓര്‍ഡിനേറ്റര്‍മാരുടേയും യോഗം വിളിച്ച് ചേര്‍ത്തു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ഈ മാസം 20 നകം സ്‌കൂള്‍ തല ജാഗ്രത സമിതികള്‍ ചേരും. ജാഗ്രത സമിതികളില്‍ പഞ്ചായത്ത് – നഗരസഭ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍മാരുടെ നേതൃത്വത്തില്‍ ക്ലബുകളുടേയും യുവജന കൂട്ടായ്മകളുടേയും പങ്കാളിത്തം ഉറപ്പാക്കുന്നതോടൊപ്പം ഒക്ടോബര്‍ 24 ന് മണ്ഡലത്തില്‍ സമ്പൂര്‍ണ്ണ വിദ്യാലയ ശുചീകരണ യജ്ഞം നടത്താനും യോഗം തീരുമാനിച്ചു.

യോഗം പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി അധ്യക്ഷത വഹിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഒ.കെ. സുബൈര്‍, ആയിഷ ചിറ്റകത്ത്, കുറ്റിപ്പുറം എ.ഇ.ഒ സുരേന്ദ്രന്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഉമറലി കരേക്കാട്, നിസാര്‍ സി.പി, ഷബാബ് വക്കരത്ത്, റിനീഷ് പി.ചന്ദ്രന്‍, സഖാഫ് കെ.പി , പി.ടി. അനസ്, മുഹമ്മദ് ഫാറൂഖ്, ഷഫീഖ്, പ്രശാന്ത്, അഖില്‍, തൗഫീഖ് പാറമ്മല്‍, ഹാഷിം ജമാല്‍, അഡ്വ. റഹൂഫ്, എം.സുജിന്‍, ശരത് എസ് മേനോക്കി, സഹദ്, സിദ്ദീഖ് പാലാറ, ഉസാമ റസാഖ്, യൂത്ത് കോ-ഓര്‍ഡിനേറ്റര്‍മാരായ സി.കെ.മുഹമ്മദ് ഇര്‍ഷാദ്, നുസ്‌റ കെ, ലുഖ്മാന്‍ പി.എം വിപിന്‍ ബാലന്‍, നിസാര്‍ തോട്ടോളി തുടങ്ങിയവര്‍ പങ്കെടുത്തു.