സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർഡാമിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബി.എ. (ഫുൾടൈം) 2021-23 ബാച്ചിലേയ്ക്ക് ഒഴിവുളള ജനറൽ വിഭാഗത്തിലും, സഹകരണ ക്വാട്ടയിലും സംവരണം ചെയ്തിട്ടുളള ഏതാനും സീറ്റുകളിലേക്ക് ഇന്ന് (13) ഓൺലൈനായി ഇന്റർവ്യൂ നടത്തും. രാവിലെ 10 മുതൽ 12 വരെയാണ് ഇന്റർവ്യൂ.

ഡിഗ്രിക്ക് 50 ശതമാനം മാർക്ക് നേടിയവർക്ക് നിബന്ധനകൾക്ക് വിധേയമായി പങ്കെടുക്കാം. സഹകരണ ജീവനക്കാരുടെ ആശ്രിതർക്ക് പ്രത്യേക സ്‌കോളർഷിപ്പ് ലഭ്യമാണ്. അപേക്ഷർ meet.google.com/dcf-aykf-cpj എന്ന ലിങ്ക് ഉപയോഗിക്കുക. കൂടുതൽ വിവരങ്ങൾക്ക്: 8547618290, www.kicmakerala.in.