കോട്ടയം: സർക്കാരിന്റെ സംസ്ഥാന തുടർവിദ്യാഭ്യാസ കേന്ദ്രം ഒക്‌ടോബർ 15 മുതൽ 17 വരെ വോക്-ഇൻ-കരിയർ ഓറിയന്റേഷൻ പരിപാടി സംഘടിപ്പിക്കുന്നു. വ്യത്യസ്ത വിദ്യാഭ്യാസ ശാഖകൾ, ജോലി സാധ്യതകൾ, നൈപുണ്യ വികസന പരിപാടികൾ, കരിയർ സാധ്യതകൾ എന്നിവ പരിചയപ്പെടുത്തും. കോട്ടയം ജില്ലയിൽ നാട്ടകം ഗവൺമെന്റ് ആർട്‌സ് ആൻഡ് സയൻസ് കോളജിലാണ് പരിപാടി നടക്കുക. മൂന്നുദിവസമായി രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെയാണ് പരിപാടി.