കോട്ടാങ്ങല്‍ ഭാഗത്തെ പ്രളയക്കെടുതി വിലയിരുത്തുന്നതിന് കോട്ടാങ്ങല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രമോദ് നാരായണ്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍
ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ സാന്നിധ്യത്തില്‍ അവലോകനയോഗം ചേര്‍ന്നു. ഈ പ്രദേശങ്ങളിലെ നിരവധി വീടുകളില്‍ വെള്ളം കയറുകയും വീടും വീട്ടുപകരണങ്ങളും മറ്റും നശിക്കുകയും ചെയ്തിരുന്നു.
അടിയന്തരമായി പ്രദേശം ശുദ്ധീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. കൂടാതെ യുവജനസംഘടനകളുടെ പ്രത്യേക സഹായവും ആവശ്യപ്പെട്ടിട്ടുണ്ട്. ദുരിതാശ്വാസക്യാമ്പുകളില്‍ പോകാന്‍ കഴിയാതെ സമീപ വീടുകളില്‍ അഭയം പ്രാപിച്ചവര്‍ക്കും അത് ക്യാമ്പുകളായി പരിഗണിച്ച് അവിടങ്ങളില്‍ സഹായമെത്തിക്കാനും യോഗത്തില്‍ തീരുമാനമായി.
കോട്ടാങ്ങല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചേര്‍ന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹനന്‍, കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു വര്‍ഗീസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.