സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസ് അങ്ങാടിപ്പുറം, മൊറയൂര്‍ സി.ഡി.എസുകള്‍ക്ക് മൈക്രോ ക്രെഡിറ്റ് വായ്പയായി അനുവദിച്ച നാല് കോടി രൂപ വിതരണം ചെയ്തു. സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ടി.കെ സുരേഷ് വായ്പ വിതരണം ചെയ്തു. ഈ സാമ്പത്തിക വര്‍ഷം 250 കോടി രൂപയാണ് മൈക്രോ ക്രെഡിറ്റ് വായ്പയായി നല്‍കാന്‍ സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ ലക്ഷ്യമിടുന്നതെന്ന് ചെയര്‍മാന്‍ അറിയിച്ചു. കോര്‍പറേഷന്‍ ജില്ലാ മാനേജര്‍ വി. ലത, അങ്ങാടിപ്പുറം സി.ഡിഎസ് ചെയര്‍പേഴ്സണ്‍ ശ്രീജ, മൊറയൂര്‍ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ പാത്തുമ്മക്കുട്ടി, പ്രൊജക്ട് അസിസ്റ്റന്റ് ഒ.കെ വിനീഷ് എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.
