റേഷന്‍കാര്‍ഡ് ഓണ്‍ലൈന്‍ അപേക്ഷ അക്ഷയ വഴി സമര്‍പ്പിക്കുന്നതിന് മുന്നോടിയായി തിരുവനന്തപുരം ജില്ലയിലെ അക്ഷയ സംരംഭകര്‍ക്ക് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സംബന്ധിച്ച് പരിശീലനം നല്‍കി. പുതിയ റേഷന്‍കാര്‍ഡ് അപേക്ഷ, അംഗങ്ങളെ ചേര്‍ക്കല്‍, തെറ്റുതിരുത്തല്‍ തുടങ്ങി പതിനഞ്ചോളം റേഷന്‍കാര്‍ഡ് സേവനങ്ങള്‍ അക്ഷയ വഴി നല്‍കുന്നതിന് ജില്ലയിലെ എല്ലാ അക്ഷയ കേന്ദ്രങ്ങളും സജ്ജമായിട്ടുണ്ട്. പരിശീലനപരിപാടിയില്‍ സിവില്‍ സപ്ലൈസ് ഐ.റ്റി വിഭാഗം കോര്‍ഡിനേറ്റര്‍മാരായ ശ്രീകുമാര്‍, അജു, അക്ഷയ മിഷന്‍ കോര്‍ഡിനേറ്റര്‍ സന്തോഷ്, സര്‍വീസ് ഡെലിവറി മാനേജര്‍ റെജു ടോംലാല്‍, ജില്ലാ പ്രോജക്ട് മാനേജര്‍ ഹനീഫ് മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.
