ജില്ലാ പഞ്ചായത്ത് പള്ളിക്കല്‍ ഡിവിഷനിലെ വിദ്യാര്‍ഥികള്‍ക്കായി അടൂര്‍ ഗവ. ബോയ്‌സ് സ്‌കൂളില്‍ സിവില്‍ സര്‍വീസ് പരിശീലനം തുടങ്ങി. മുന്‍ കേന്ദ്ര ഷിപ്പിംഗ് സെക്രട്ടറി കെ മോഹന്‍ദാസ് ആദ്യ ക്ലാസെടുത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. പി ടി എ പ്രസിഡണ്ട് കെ ജെ ജോണ്‍ അധ്യക്ഷത വഹിച്ചു. പി ആര്‍ ഗിരീഷ്,കോ-ഓര്‍ഡിനേറ്റര്‍ ഡോ പി അമ്പിളി, ഡോ ഷെബീര്‍ എം,ശ്രീവിദ്യ എസ്, സുരേഷ്. എന്‍.രാധാകൃഷ്ണന്‍ കെ, ദീപ റ്റി എസ്, സൂസന്‍ മാത്യു, പ്രദീപ് കുരമ്പാല എന്നിവര്‍ സംസാരിച്ചു. അടൂര്‍ ഗവ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, അടൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പെരിങ്ങനാട് തൃച്ചേന്ദമംഗലം ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തെങ്ങമം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത കുട്ടികള്‍ക്കാണ് പരിശീലനം നല്‍കുന്നത്. ശനിയാഴ്ചകളിലും പൊതു അവധി ദിനങ്ങളിലുമാണ് പരിശീലനം.
