ആസാദി കാ അമൃത് മഹോത്സവം – പാന്‍ ഇന്ത്യ ഔട്ട് റീച് പ്രോഗ്രാമിന്റെ ഭാഗമായി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും, കുടുംബശ്രീ ജില്ലാ മിഷനും സംയുക്തമായി നടപ്പിലാക്കുന്ന നിയമ ബോധവത്കരണ പരിപാടിയുടെ ഒന്നാം ഘട്ട പരിശീലനം നല്‍കി. ജില്ലയിലെ 9000 കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളില്‍ നിയമബോധം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലന പരിപാടി നടപ്പിലാക്കുന്നത്.

അയല്‍ക്കൂട്ടങ്ങളില്‍ ബോധവത്കരണ ക്ലാസ് നടത്തുന്ന പരീശീലകര്‍ക്കുള്ള പരിശീലനമാണ് ആദ്യഘട്ടത്തില്‍ നല്‍കിയത്. കളക്ട്രേറ്റ് പഴശ്ശി ഹാളില്‍ നടന്ന പരിശീലനത്തിന്റെ ഉദ്ഘാടനം ജില്ലാ സെഷന്‍ ജഡ്ജും, ഡി.എല്‍.എസ്.എ ചെയര്‍മാനുമായ എ. ഹാരിസ് നിര്‍വ്വഹിച്ചു. സബ് ജഡ്ജും, ഡി.എല്‍.എസ്.എ സെക്രട്ടറിയുമായ കെ. രാജേഷ് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി. സാജിത, ജില്ലാ പ്രോഗ്രാം മാനേജര്‍ ആശ പോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.