തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പും മെയിന്റനന്‍സ് ട്രൈബ്യൂണലും ചേര്‍ന്ന് ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട കോളേജ് അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി സീനിയര്‍ സിറ്റിസണ്‍സ് ആക്റ്റ് സംബന്ധിച്ച് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വയോജനങ്ങള്‍ക്കുള്ള അവകാശങ്ങള്‍, നിയമത്തിന്റെ പരിരക്ഷ, വയോജന പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ട ഫോറം, നടപടികള്‍ എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുകയായിരുന്നു ല്യക്ഷ്യം.

സബ്കളക്ടറും പ്രിസൈഡിംഗ് ഓഫീസറുമായ എം.എസ് മാധവിക്കുട്ടി ഉദ്ഘാടനം
നിര്‍വഹിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എന്‍.ഷൈനിമോള്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കണ്‍സിലിയേഷന്‍ ഓഫീസര്‍ എല്‍.അംബിക, മെയിന്റനന്‍സ് ട്രൈബ്യൂണല്‍ സെക്ഷന്‍ ക്ലര്‍ക്ക് രാജകുമാരന്‍ തമ്പി, ആതിര കെ.ഒ എന്നിവര്‍ പങ്കെടുത്തു.