കാസര്‍ഗോഡ്‌: മലമ്പനി നിർമാർജ്ജനത്തിന്റെ ഭാഗമായി കൊതുക് നശീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കാസർകോട് കസബ കടപ്പുറത്ത് ജില്ലാ വെക്ടർ കൺട്രോൾ യൂനിറ്റിന്റെ നേതൃത്വത്തിൽ വീടിനകത്ത് കൊതുക് നശീകരണത്തിനായി കീടനാശിനി തളിക്കൽ പ്രവർത്തനം ആരംഭിച്ചു. 2020 ൽ തദ്ദേശീയ മലമ്പനി റിപ്പോർട്ട് ചെയ്ത കാസർകോട് നഗരസഭയിലെ 36, 37, 38 എന്നീ വാർഡുകളിലെ 884 വീടുകളിൽ നവംബർ നാല് വരെ കൊതുക് നശീകരണ സ്പ്രേയിങ് നടത്തും.
കൗൺസിലർമാരായ രജനി കെ, അജിത് കുമാരൻ, ഉമ എം എന്നിവർ വാർഡുകളിൽ ഉദ്ഘാടനം ചെയ്തു. ബയോളജിസ്റ്റ് ഇൻ ചാർജ് വി.സുരേശൻ, ജില്ലാ വെക്ടർ കൺട്രോൾ യൂനിറ്റ് ഹെൽത്ത് സൂപ്പർ വൈസർ ഇ.രാധാകൃഷ്ണൻ നായർ, ഹെൽത്ത് ഇൻസ്പെക്ടർ സരസിജൻ തമ്പി, ഫീൽഡ് അസിസ്റ്റന്റ്മാരായ ദേവദാസ്, എ.വി. ദാമോദരൻ എന്നിവർ സ്പ്രേയിങ്ങിനു മേൽനോട്ടം വഹിക്കുന്നു.