വയനാട്: ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ മാനന്തവാടി നഗരസഭയിലെ ആദിവാസി സാക്ഷരതാ ഇന്‍സ്ട്രക്ടര്‍മാര്‍ക്കുള്ള മൂന്നാം ഘട്ട ഏകദിന പരിശീലന ക്യാമ്പ് നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ. രത്‌നവല്ലി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. സിന്ധു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ പി.വി.എസ്. മൂസ, നഗരസഭ കൗണ്‍സിലര്‍മാരായ ജേക്കബ് സെബാസ്റ്റ്യന്‍, സ്മിത തോമസ്, വി.ആര്‍. പ്രവീജ്, ലേഖാ രാജീവന്‍, സീമന്തിനി സുരേഷ്, മാര്‍ഗരറ്റ് തോമസ്, അശോകന്‍ കൊയിലേരി, ബാബു പുളിക്കല്‍, സാക്ഷരതാ മിഷന്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ സ്വായ നാസര്‍, നോഡല്‍ പ്രേരക്മാരായ എ. മുരളീധരന്‍, എം. ലീല, പ്രേരക് ക്ലാരമ്മ, ആദിവാസി സാക്ഷരത കോര്‍ഡിനേറ്റര്‍ വി.വി. ഗ്രേയ്‌സി ജോര്‍ജ്ജ് തുടങ്ങിയവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.