എറണാകുളം : വൈപ്പിൻ ദ്വീപ് സംരക്ഷണവും സുസ്ഥിര വികസനവും ശിൽപശാലയിലേക്ക് പൊതുജനങ്ങൾക്കും സ്ഥാപനങ്ങൾക്കും നിർദ്ദേശങ്ങൾ സമർപ്പിക്കാം. കാലാവസ്ഥാ വ്യതിയാനവും ദ്വീപ് സംരക്ഷണവും, ദുരന്ത നിവാരണ പദ്ധതി, ടൂറിസം ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യ വികസനം, ഉൽപാദന മേഖലയും സമഗ്ര സുസ്ഥിര വികസനവും, സാമൂഹിക ക്ഷേമവും ദ്വീപ് സമൂഹവും സേവന മേഖലയും, നൈപുണ്യ വികസനം അവസരങ്ങൾ , നേട്ടങ്ങൾ, 14-ാം പഞ്ചവത്സര പദ്ധതി മുൻഗണനകൾ എന്നീ വിഷയങ്ങളിൽ നിർദ്ദേശങ്ങൾ സമർപ്പിക്കാം. ബ്ലോക്ക് പഞ്ചായത്തിൽ നേരിട്ടോ bdovypin@gmail.com എന്ന ഇമെയിൽ വിലാസത്തിലോ 7994663621 എന്ന വാട്ട്സാപ്പ് നമ്പരിലോ നവംബർ 1 ന് വൈകുന്നേരം 5 മണിക്ക് മുൻപായി അറിയിക്കണമെന്ന് ബ്ലോക്ക് പ്രസിഡന്റ് തുളസി സോമൻ പറഞ്ഞു.