സമഗ്ര ശിക്ഷ കേരള നിലമ്പൂര്‍ ബി.ആര്.സിയുടെ നേതൃത്വത്തില്‍ കൊട്ടുപാറ ഊരുവിദ്യാ കേന്ദ്രത്തില്‍ ലൈബ്രറി ആരംഭിച്ചു. കരുളായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി. സുരേഷ് ബാബു ലൈബ്രറി ഉദ്ഘാടനം ചെയ്തു. പതിനായിരം രൂപയുടെ പുസ്തകങ്ങളും ഷെല്‍ഫുമാണ് വായനശാലയില്‍ സജ്ജമാക്കിയിട്ടുള്ളത്.
പട്ടിക വര്‍ഗ വിഭാഗത്തില്‍ പെട്ട കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി കൊണ്ട് സമഗ്ര ശിക്ഷ കേരള ആരംഭിച്ച പദ്ധതിയാണ് ഊരു വിദ്യാകേന്ദ്രങ്ങള്‍. കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങില്‍ ഊരു വിദ്യാകേന്ദ്രത്തിലെ പന്ത്രണ്ട് കുട്ടികള്‍ക്കും രണ്ടുവീതം ടീഷര്‍ട്ടുകളും പഠനോപകരണങ്ങളും സമഗ്ര ശിക്ഷ കേരള മുഖേന വിതരണം ചെയ്തു.
നിലമ്പൂര്‍ ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റര്‍ എം മനോജ് കുമാര്‍ പദ്ധതി വിശദീകരണം നടത്തി. വാര്‍ഡ് മെമ്പര്‍ എം അബ്ദുല്‍സലാം, സി ആര് സി കോഡിനേറ്റര്‍മാരായ കെ സിമ്മി, ദിലീപ്, കരുളായി ഡി എല്‍ പി സ്കൂള്‍ പ്രധാന അധ്യാപിക നാന്‍സി ,നിലമ്പൂര്‍ ബി ആര് സി യിലെ സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാര്‍, വാര്‍ഡ് തല വിദ്യാഭ്യാസ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു